കേരളം

kerala

ETV Bharat / state

കരുണയില്ലാതെ കൊവിഡ്: കാരുണ്യം കാത്ത് കറുപ്പനും തത്തയും - കൊവിഡ്

വണ്ടിത്താവളത്തെ തെങ്ങിൻ തോപ്പുകളിൽ നിന്ന് ഓല വിലയ്ക്ക് വാങ്ങിയാണ് ഇവർ മെടച്ചില്‍ ആരംഭിക്കുന്നത്. ലോക്ക്ഡൗണില്‍ ഓല വാങ്ങാനായില്ല. പിന്നീട് പൊലീസിന്‍റെ അനുവാദത്തോടെ ജോലി പുനരാരംഭിച്ചെങ്കിലും അപ്പൊഴേക്കും മഴക്കാലം എത്തി. സാധാരണ മഴക്കാലത്തിന് മുൻപേ ആളുകൾ മേച്ചിൽ നടത്തും.

പാലക്കാട്  കറുപ്പനും തത്തയും  MUTHALAMADA_COUPLES_HARDWORK  MUTHALAMADA COUPLES  കൊവിഡ്  കൊവിഡ് ലേക്ക് ഡൗൺ
ലോക്ക് ഡൗണിൽ ലോക്കായി തത്തയും കറുപ്പനും

By

Published : Jun 23, 2020, 12:09 PM IST

Updated : Jun 23, 2020, 2:20 PM IST

പാലക്കാട്:ഒരു നേരത്തെ ആഹാരത്തിന് വേണ്ടി തെരുവില്‍ അധ്വാനിച്ചിരുന്നവരെയാണ് ഈ മഹാമാരിക്കാലം ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കിയത്. പാലക്കാട് ജില്ലയിലെ മുതലമടയില്‍ പാതയോരത്തെ കുടിലിന് മുന്നിലിരുന്ന് ഓല മെടയുന്ന കറുപ്പനും തത്തയും ഇപ്പോഴും പ്രതീക്ഷയിലാണ്. ഇന്നത്തെ അധ്വാനമാണ് ഇവർക്ക് നാളത്തെ അന്നത്തിനുള്ള വക. അറുപത്തിയഞ്ച് വയസ് പിന്നിട്ട ഈ വൃദ്ധ ദമ്പതികൾക്ക് മറ്റ് ജീവിത മാർഗങ്ങളില്ല. പരിസര പ്രദേശങ്ങളിലെ വീടുകളും തൊഴുത്തുകളും കൃഷിത്തോട്ടങ്ങളിലെ താൽക്കാലിക വിശ്രമകേന്ദ്രങ്ങളുമൊക്കെ മേയാൻ കറുപ്പനും തത്തയും മെടയുന്ന ഓലയാണ് ഉപയോഗിക്കുന്നത്.

കരുണയില്ലാതെ കൊവിഡ്: കാരുണ്യം കാത്ത് കറുപ്പനും തത്തയും

ഏപ്രിൽ- മെയ് മാസങ്ങളിലാണ് ഇവർ മെടയുന്ന ഓലകൾ അധികവും വിറ്റു പോകാറുള്ളത്. പക്ഷേ ഇത്തവണ കൊവിഡും ലോക്ക്ഡൗണും ഇവരെ ശരിക്കും പ്രതിസന്ധിയിലാക്കി. വണ്ടിത്താവളത്തെ തെങ്ങിൻ തോപ്പുകളിൽ നിന്ന് ഓല വിലയ്ക്ക് വാങ്ങിയാണ് ഇവർ മെടച്ചില്‍ ആരംഭിക്കുന്നത്. ലോക്ക്ഡൗണില്‍ ഓല വാങ്ങാനായില്ല. പിന്നീട് പൊലീസിന്‍റെ അനുവാദത്തോടെ ജോലി പുനരാരംഭിച്ചെങ്കിലും അപ്പൊഴേക്കും മഴക്കാലം എത്തി. സാധാരണ മഴക്കാലത്തിന് മുൻപേ ആളുകൾ മേച്ചിൽ നടത്തും. ഇതുവരെ മെടഞ്ഞ ഓലകൾ ഇനിയുള്ള ദിവസങ്ങളില്‍ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് ഈ ദമ്പതികൾ. അസുഖ ബാധിതനായ കറുപ്പന് അധിക നേരം ജോലി ചെയ്യാനാവില്ല. എങ്കിലും തത്തയെ പറ്റുന്ന രീതിയിൽ സഹായിക്കാറുണ്ട്. എത്രകാലം ഇങ്ങനെ തുടരാനാകുമെന്നാണ് ഇവർ ഇപ്പോൾ ചിന്തിക്കുന്നത്.

Last Updated : Jun 23, 2020, 2:20 PM IST

ABOUT THE AUTHOR

...view details