കഞ്ചിക്കോട്ടെ സെക്യൂരിറ്റി ജീവനക്കാരന്‍റെ കൊലപാതകം; കൂടുതൽ പേരെ ചോദ്യം ചെയ്തു - Kanjikode
സിസിടിവി ക്യാമറയില്‍ പതിഞ്ഞ കൊലപാതകിയുടെ ദൃശ്യങ്ങളുമായി സാമ്യമുള്ളവരേയും ചേദ്യം ചെയ്ത് വരികയാണ്
പാലക്കാട്: കഞ്ചിക്കോട് വനിതാ ഹോസ്റ്റലിൽ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ചുകൊന്ന കേസിൽ പൊലീസ് കൂടുതൽ പേരെ ചോദ്യം ചെയ്തു. കൊലപാതകം ക്യാമറയിൽ പതിഞ്ഞതിനാൽ ദൃശ്യത്തിലുള്ളയാളുമായി സാമ്യം തോന്നിയ ആളുകളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തമിഴ്നാട്ടിൽ നിന്നും എത്തിയ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തവരിൽ ഉൾപ്പെടുന്നു. പ്രതിയെ ഉടൻ പിടികൂടുമെന്ന് വാളയാർ സിഐ യൂസഫ് നടത്തറമേൽ പറഞ്ഞു. കൊല്ലപ്പെട്ട ജോണിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.