മണ്ണാർക്കാട് ഏഴ് വയസുകാരനെ അമ്മ കുത്തിക്കൊന്നു - manarkkad boy death news

08:43 June 25
അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സൂചന.
പാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് ഏഴ് വയസുള്ള മകനെ അമ്മ കുത്തി കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഇർഫാനെയാണ് മുപ്പത്തിയാറുകാരിയായ അമ്മ കുത്തിക്കൊന്നത്. ഇവർക്ക് മാനിസക അസ്വാസ്ഥ്യമുള്ളതായി സൂചന. കത്തി കൊണ്ട് കഴുത്തിന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനിടയില്‍ ഒൻപത് മാസം പ്രായമുള്ള പെൺകുട്ടിയായ ഇളയ കുഞ്ഞിനെ യുവതി പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇളയ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ഇർഫാനെ ചോര വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലയ്ക്ക് ചെറിയ പരിക്കേറ്റ ഇളയ കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. അഞ്ചു വര്‍ഷമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മാനസിക രോഗത്തിന് ചികിത്സയിലാണ് യുവതി. കുട്ടിയുടെ അച്ഛന്‍ സക്കീര്‍ ഹുസൈന്‍ ആലുവയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ചെയ്യുമ്പോഴും യുവതി വരാന്തയില്‍ തന്നെ ഇരിക്കുകയായിരുന്നു.