കേരളം

kerala

ETV Bharat / state

തൃത്താലയില്‍ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ - അമ്മയും മക്കളും കിണറ്റിൽ മരിച്ചനിലയിൽ

തൃത്താല ആലൂരിൽ ശ്രീജ, അഭിഷേക് (6), അഭിനവ് (4) എന്നിവരാണ് മരിച്ചത്.

Mother and children found dead in a well  Trithala palakkadu  തൃത്താല ആലൂർ  അമ്മയും മക്കളും കിണറ്റിൽ മരിച്ചനിലയിൽ  പാലക്കാട്
തൃത്താലയിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ചനിലയിൽ

By

Published : Feb 3, 2021, 12:06 PM IST

Updated : Feb 3, 2021, 5:32 PM IST

പാലക്കാട്: തൃത്താലയിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃത്താല ആലൂരിൽ ശ്രീജ, അഭിഷേക് (6), അഭിനവ് (4) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച് മണി മുതൽ വീട്ടിൽ നിന്നും കാണാതായ ഇവരെ ഇന്ന് രാവിലെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ശ്രീജയേയും, മക്കളേയും ഇന്നലെ 5 മണി മുതൽ വീട്ടിൽ നിന്നും കാണാതായെന്ന് വീട്ടുകാർ തൃത്താല പൊലീസിൽ പരാതിപ്പെട്ടിരുന്നു.ഷൊർണ്ണൂർ ഡിവൈഎസ്പി മുരളീധരൻ, സിഐ വിജയകുമാർ എന്നിവർ സ്ഥലത്തെത്തി.ഷൊർണ്ണൂർ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് മൂവരുടേയും മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ശ്രീജയുടെ ഭർത്താവ് യതീന്ദ്രൻ മേഴത്തൂർ സ്വദേശിയാണ്.കുടുംബത്തില്‍ വഴക്ക് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. വഴക്കിനെ തുടന്ന് ശ്രീജ വീട്ടില്‍ പോകാറുണ്ടെന്നും കഴിഞ്ഞ നാല് മാസമായി ഭർത്താവുമായി അകൽച്ചയിലാണെന്നും നാട്ടുകാർ പറയുന്നു.

Last Updated : Feb 3, 2021, 5:32 PM IST

ABOUT THE AUTHOR

...view details