കേരളം

kerala

ETV Bharat / state

കൊവിഡ് ബാധിച്ച അമ്മയ്ക്കും കുഞ്ഞിനും ചികിത്സ നിഷേധിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു - palakkad district hospital

ചികിത്സാവകാശ സംരക്ഷണ സമിതി ചെയർമാൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷൻ ചെയർമാൻ കേസെടുക്കാൻ ഉത്തരവിട്ടത്

പാലക്കാട്  കൊവിഡ് രോഗിയായ അമ്മയും കുഞ്ഞും  പാലക്കാട് ജില്ലാ ആശുപത്രി  ബാലാവകാശ കമ്മീഷൻ  ചിറ്റൂർ  ചികിത്സാവകാശ സംരക്ഷണ സമിതി  ബോബൻ മാട്ടുമന്ത  covid  child rights commission  covid child rights commission registered a case  mother and baby denied treatment due to covid  palakkad  chittur  കൊവിഡ്  palakkad district hospital  boban mattumantha
കൊവിഡ് ബാധിച്ച അമ്മയ്ക്കും കുഞ്ഞിനും ചികിത്സ നിഷേധിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

By

Published : Nov 12, 2020, 11:04 AM IST

പാലക്കാട്:കൊവിഡ് ബാധിച്ച അമ്മയ്ക്കും നവജാത ശിശുവിനും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പ്രസവാനന്തരം കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശിയായ യുവതിക്കും കുഞ്ഞിനുമാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ മൂന്നു മണിക്കൂറോളം ചികിത്സ നിഷേധിച്ചത്. ഒൻപതാം തീയതി വൈകുന്നേരം ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച യുവതിക്കും കുഞ്ഞിനും സ്വകാര്യ ആശുപത്രിയിലെ കൊവിഡ് രോഗികൾക്ക് ചികിത്സ നൽകാൻ കഴിയില്ലെന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിച്ചതായാണ് പരാതി. മൂന്ന് മണിക്കൂറിന് ശേഷമാണ് ആശുപത്രി അധികൃതർ യുവതിയെ ചികിത്സിക്കാൻ തയ്യാറായതെന്നും പരാതിയിൽ പറയുന്നു. ചികിത്സാവകാശ സംരക്ഷണ സമിതി ചെയർമാൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിൽ ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.

ABOUT THE AUTHOR

...view details