പാലക്കാട്: വാണിയംകുളം ചെറുകാട്ടുപുലത്ത് പ്രാര്‍ഥനക്കെത്തിയ പാസ്റ്ററെ മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കല്ലുപാലം സ്വദേശി പ്രേംകുമാർ (34) ആണ് മർദ്ദനത്തിനിരയായത്. പ്രാർഥനയ്‌ക്കെത്തിയ വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് പ്രേംകുമാറിനെ മർദ്ദിച്ചത്.
പാലക്കാട് മതപരിവർത്തനം ആരോപിച്ച് പാസ്റ്ററെ മര്‍ദ്ദിച്ചു - 50 പേര്‍ക്കെതിരെ കേസ്
കല്ലുപാലം സ്വദേശി പ്രേംകുമാറിനെയാണ് മർദ്ദനത്തിനിരയാക്കിയത്. സംഭവത്തിൽ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.
പാലക്കാട് മതപരിവർത്തനം ആരോപിച്ച് പാസ്റ്ററെ മര്‍ദ്ദിച്ചു
മത പരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ തന്നെ മർദ്ദിക്കുകയായിരുന്നു എന്ന് പ്രേംകുമാർ പറഞ്ഞു. ചെറുകാട്ടുപുലം പ്രദേശവാസികളായ സജില്‍, സനല്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. വാണിയംകുളം ചെറുകാട്ടുപുലത്ത് വെച്ച് ശനിയാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.