കേരളം

kerala

ETV Bharat / state

രാജ്യത്തിന്‍റെ പേര് എഴുതിയതില്‍ അക്ഷരത്തെറ്റ്; വെട്ടിലായി ബിജെപി - ബിജെപി വാര്‍ത്തകള്‍

INDIA എന്നതിന് പകരം INIDA എന്ന്‌ എഴുതിയ ബാനറാണ് ബിജെപി ജില്ലാ കമ്മിറ്റി പാലക്കാട് നഗരത്തിൽ നടത്തിയ പരിപാടിക്കായി തയാറാക്കിയത്.

bjp india spelling issue palakkad bjp bjp latest news ബിജെപി വാര്‍ത്തകള്‍ പാലക്കാട് വാര്‍ത്തകള്‍
രാജ്യത്തിന്‍റെ പേര് എഴുതിയതില്‍ അക്ഷരത്തെറ്റ്; വെട്ടിലായി ബിജെപി

By

Published : Jan 8, 2020, 1:36 AM IST

പാലക്കാട്: രാജ്യത്തിന്‍റെ പേര് തെറ്റായി എഴുതിയ ബാനറുമായി ബിജെപിയുടെ ജനസമ്പർക്ക പരിപാടി. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന സമരങ്ങൾക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി പാലക്കാട് നഗരത്തിൽ നടത്തിയ പരിപാടിക്കായി തയാറാക്കിയ ബാനറിലാണ് അക്ഷരതെറ്റ് സംഭവിച്ചത്. ബാനറിനു താഴെ INDIA എന്നതിന് പകരം INIDA എന്നാണ് എഴുതിയിരിക്കുന്നത്. ദേശീയ നേതാവായ നളീൻ കുമാർ കാട്ടീൽ , സി കെ പത്മനാഭൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടിയിലാണ് ബിജെപിക്ക് ഈ അമളി സംഭവിച്ചത്. സംഭവത്തില്‍ ബിജെപിയെ പരിഹസിച്ച് നിരവധി പോസ്‌റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ABOUT THE AUTHOR

...view details