പാലക്കാട്:വടക്കഞ്ചേരിയിലെ ബസ് അപകടത്തില്‍ മരിച്ച അധ്യാപകന്‍റെയും വിദ്യാര്‍ഥികളുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ആദ്യമെത്തിക്കുക എറണാകുളത്തേക്കെന്ന് മന്ത്രി എം.ബി രാജേഷ്. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷം മന്ത്രി അറിയിച്ചു. പാലക്കാട് ജില്ല ആശുപത്രിയിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലുമായാണ് മരിച്ച 9 പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
മൃതദേഹങ്ങള്‍ ആദ്യമെത്തിക്കുക എറണാകുളത്ത്; നടപടികള്‍ പൂര്‍ത്തിയായി - പാലക്കാട് ബസ് അപകടം
ബുധനാഴ്‌ച രാത്രി 11.45ഓടെയാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കെഎസ്‌ആര്‍ടിസിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
![മൃതദേഹങ്ങള്‍ ആദ്യമെത്തിക്കുക എറണാകുളത്ത്; നടപടികള്‍ പൂര്‍ത്തിയായി palakkad Vadakkanchery bus accident kerala latest news kerala bus accident palakkad tourist bus Incident Vadakkencherry bus crash deaths tourist bus KSRTC bus crash kerala Tourist bus accident വടക്കാഞ്ചേരി ബസ് അപകടം മന്ത്രി എം ബി രാജേഷ് പാലക്കാട് പുതിയ വാര്‍ത്തകള്‍ പാലക്കാട് ബസ് അപകടം വിദ്യാര്‍ഥികള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16567043-thumbnail-3x2-kk.jpg)
ജില്ല ആശുപത്രിയില്‍ സൂക്ഷിച്ച നാല് പേരുടെ പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ നടക്കുകയാണ്. ആലത്തൂർ താലൂക്ക് ആശുപത്രിയിലെ പോസ്‌റ്റ്‌മോര്‍ട്ട നടപടികൾ പൂർത്തിയാകുന്നതോട് കൂടി മൃതദേഹങ്ങൾ എറണാകുളത്തേക്ക് കൊണ്ടുപോകും. ടൂറിസ്റ്റ് ബസിലെ രണ്ട് ഡ്രൈവര്‍മാരില്‍ ഒരാള്‍ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ഒരു ഡ്രൈവര്‍ ഒളിവില്‍ പോയി. അതേസമയം സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
also read:വടക്കഞ്ചേരി വാഹനാപകടം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി