പാലക്കാട്:വനം വകുപ്പ് ജീവനക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു. മണ്ണാർക്കാട് ഫോറസ്റ്റ് വിഭാഗം അഗളി റേഞ്ചിന്‍റെ കീഴിലുള്ള ശിങ്കപാറ മാതൃക ഫോറസ്റ്റ് സ്റ്റേഷന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക സൗകര്യങ്ങളും ഉപകരണങ്ങളോടും കൂടി വനം വകുപ്പ് സേനയെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി അറിയിച്ചു.
വനംവകുപ്പ് ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ രാജു - അടിസ്ഥാന സൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളും ഉപകരണങ്ങളോടും കൂടി വനം വകുപ്പ് സേനയെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു.
![വനംവകുപ്പ് ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ രാജു Minister K Raju said that the forest department will provide the necessary infrastructure to the employees Minister K Raju forest department infrastructure employees വനംവകുപ്പ് ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ രാജു വനംവകുപ്പ് ജീവനക്കാർ അടിസ്ഥാന സൗകര്യങ്ങൾ മന്ത്രി കെ രാജു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10772140-53-10772140-1614246274649.jpg)
വനംവകുപ്പ് ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ രാജു
ശർമിള ജയറാം മെമ്മോറിയല്‍ ഹാളിൽ നടന്ന പരിപാടിയിൽ വി. കെ. ശ്രീകണ്ഠൻ എം. പി അധ്യക്ഷനായി. ഷോളയൂർ ഗ്രാമപഞ്ചായത് അംഗം പഴനി സ്വാമി, ഷോളയൂർ ഗ്രാമപഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. രവി, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ പി. പി. പ്രമോദ്, മണ്ണാർക്കാട് ഡി.എഫ്.ഒ വി. പി. ജയപ്രകാശ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.