പാലക്കാട്:കർഷകർ ആധുനികവും ശാസ്ത്രീയവുമായ കൃഷി രീതികൾ അവലംബിച്ച് മുന്നോട്ട് പോകണമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഇന്ത്യയിൽ പ്രതിമാസ കാർഷിക വരുമാനം കൂടുതലുള്ളത് കേരളത്തിലാണ്. പക്ഷേ, ചെലവിനും അധ്വാനത്തിനും ആനുപാതികമായ വരുമാനം ലഭിക്കുന്നില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി പറഞ്ഞു.
ALSO READ:ഇത് ചരിത്രം; ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗമായി ട്രാൻസ്‌ജെന്‍ഡര്‍ വനിത
കർഷകർ മൈക്രോ ഇറിഗേഷൻ, പ്രിസിഷൻ ഫാമിങ് പോലുള്ള നവീന രീതികൾ ഉൾക്കൊണ്ട് കൃഷിയിൽ ഉയർന്ന വരുമാനം ഉറപ്പാക്കാൻ തയ്യാറാവണം. ഇലകളുടെയും മണ്ണിന്‍റെയും ജലത്തിന്‍റെയും ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തണം. കർഷകരെ ആദരിക്കുന്ന സമൂഹമായി നാം മാറണമെന്നും മന്ത്രി പറഞ്ഞു.
കർഷകര്‍ക്ക് ആദരം:ജില്ല പഞ്ചായത്ത് ഹാളിൽ വെള്ളിയാഴ്‌ച നടന്ന, ജില്ലാതല കർഷക പുരസ്‌കാരം വിതരണം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മികച്ച കാർഷിക വികസന പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച കർഷകർ, പച്ചക്കറി ക്ലസ്റ്റർ, പാടശേഖര സമിതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ, പൊതുമേഖല സ്ഥാപനങ്ങൾ, കർഷക ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് ജില്ലാതല പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.
സംസ്ഥാനതല പുരസ്‌കാരങ്ങൾ നേടിയ കർഷകരെ യോഗത്തിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോൾ അധ്യക്ഷയായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. ടി. ദീപ്‌തി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. എം. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.