പാലക്കാട്:അട്ടപ്പാടിയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അഭിപ്രായം തള്ളി സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. അവിടെ എന്തു നടന്നുവെന്ന് എങ്ങനെയാണ് കാണാന്‍ കഴിയുന്നത്. അവിടെ ക്ലോസ് റേഞ്ചിലാണോ ലോങ് റേഞ്ചിലാണോ വെടിവച്ചതെന്ന് എങ്ങനെ അറിയാനാണ്.
മാവോയിസ്റ്റ് ഏറ്റുമുട്ടൽ; കാനം രാജേന്ദ്രനെ തള്ളി എ.കെ ബാലന്‍ - attappadi maoist encounter
വനമേഖലയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ പെലീസ് ക്ലോസ് റേഞ്ചില്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് കാനം രാജേന്ദ്രന്‍
ഇക്കാര്യം തനിക്ക് ആധികാരികമായി പറയാന്‍ കഴിയില്ല. അവിടെ പോകുന്നതിന് തടസമില്ലെങ്കിലും സ്ഥലം സന്ദര്‍ശിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. ഇതുക്കൊണ്ട് ഒരു പ്രത്യേക നേട്ടവും ഇല്ല. അവിടെ പോകുന്നത് കൊണ്ട് എന്താണ് കാര്യം. അവിടെ ആരെങ്കിലുമുണ്ടോ. അവിടെ നടന്നത് ഏറ്റു മുട്ടലാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ വന്നല്ലോ. എല്‍.ഡി.എഫിലെ ഓരോ ഘടകകക്ഷിക്കും അവരുടെ നിലപാടുകള്‍ സര്‍ക്കാരിനെ അറിയിക്കുന്നതിന് തടസമില്ല. സര്‍ക്കാരിന്‍റെ ഭാഗമായ പൊലീസ് അവരുടെ പണി ചെയ്യുന്നു. ഇക്കാര്യത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തും. ആദിവാസികള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ശിശുമരണ നിരക്ക് കുറഞ്ഞു. അവര്‍ക്ക് നല്ല ഭക്ഷണമുണ്ട് പാര്‍പ്പിടമുണ്ട്. ആദിവാസികളുടെ അതൃപ്തി കൊണ്ടാണ് മാവോയിസ്റ്റുകള്‍ ശക്തിപ്പെടുന്നതെന്ന് പറയാനാകില്ലെന്നും ബാലന്‍ പറഞ്ഞു.
അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ പെലീസ് ക്ലോസ് റേഞ്ചില്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.