കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത്; പ്രതിപക്ഷ പാർട്ടികളുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് എകെ ബാലൻ - അറ്റാഷ

വിഷയത്തെ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള ആയുധമായി ഉപയോഗിക്കാമെന്നത് കോൺഗ്രസിന്‍റെയും ബിജെപിയുടെയും വ്യാമോഹം മാത്രമാണെന്നും എകെ ബാലൻ

പാലക്കാട്  palakkad  AK Blanan  minister  എകെ ബാലൻ  മന്ത്രി  അറ്റാഷ  Attasha
സ്വർണക്കടത്ത്; പ്രതിപക്ഷ പാർട്ടികളുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് എകെ ബാലൻ

By

Published : Jul 18, 2020, 4:18 PM IST

Updated : Jul 18, 2020, 4:43 PM IST

പാലക്കാട്: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും ഉയർത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് മന്ത്രി എകെ ബാലൻ. അറ്റാഷയുടെ ഗൺമാൻ ആത്മഹത്യക്ക് ശ്രമിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. തനിക്ക് വധഭീഷണിയുണ്ടെന്നാണ് ഗൺമാൻ പൊലീസിനോട് പറഞ്ഞത്. കള്ളക്കടത്തിന് പിന്നിൽ മറ്റ് പലരും ഉണ്ടെന്നതിന്‍റെ തെളിവാണിത്. വരും ദിവസങ്ങളിൽ ഇക്കാര്യം വ്യക്തമാകും. എന്നാൽ വിഷയത്തെ സിപിഎമ്മിനും മുഖ്യമന്ത്രിക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കാമെന്നത് പ്രതിപക്ഷത്തിന്‍റെയും ബിജെപിയുടെയും വ്യാമോഹം മാത്രമാണ്. അവിശ്വാസ പ്രമേയത്തെ അറബിക്കടലിലെ തിരമാല പോലെ ഭരണപക്ഷം പ്രതിരോധിക്കുമെന്നും അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന് അപമാനമായിരിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു. അവിശ്വാസ പ്രമേയത്തിന് അനുമതി ലഭിച്ചാൽ പ്രതിപക്ഷത്തെ കാത്തിരിക്കുന്നത് നല്ല നാളുകളായിരിക്കില്ലെന്നും എകെ ബാലൻ പാലക്കാട് പറഞ്ഞു.

സ്വർണക്കടത്ത്; പ്രതിപക്ഷ പാർട്ടികളുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് എകെ ബാലൻ
Last Updated : Jul 18, 2020, 4:43 PM IST

ABOUT THE AUTHOR

...view details