കേരളം

kerala

ETV Bharat / state

യാത്രാ പാസ് ഇല്ലാതെ അതിര്‍ത്തിയിലെത്തി ബഹളം വയ്ക്കരുതെന്ന് മന്ത്രി എകെ ബാലൻ - Minister A K Balan

പാസ് ലഭിക്കാത്തവർ അതിർത്തിയിൽ വന്ന് ബഹളം വെക്കുന്നത് ശരിയല്ലെന്ന് മന്ത്രി എകെ ബാലന്‍

പാലക്കാട്  palakkad  valayar check post  Minister A K Balan  travel passes
യാത്രാ പാസ് ഇല്ലാതെയെത്തിയവരെ വാളയാർ അതിർത്തിയിൽ തടഞ്ഞ സംഭവം; മന്ത്രി എകെ ബാലൻ പ്രതികരിച്ചു

By

Published : May 9, 2020, 5:24 PM IST

പാലക്കാട്: ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവർക്ക് അവർ വരുന്ന ജില്ലയിലെ കലക്ടറുടെയും എത്തേണ്ട ജില്ലയിലെ കലക്ടറുടെയും പാസ് വേണമെന്ന് മന്ത്രി എകെ ബാലൻ. യാത്രാ പാസ് ഇല്ലാതെയെത്തിയവരെ വാളയാർ അതിർത്തിയിൽ പൊലീസ് തടഞ്ഞ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദേഹം.

യാത്രാ പാസ് ഇല്ലാതെയെത്തിയവരെ വാളയാർ അതിർത്തിയിൽ തടഞ്ഞ സംഭവം; മന്ത്രി എകെ ബാലൻ പ്രതികരിച്ചു
പാസ് ലഭിക്കാത്തവർ അതിർത്തിയിൽ എത്തി ബഹളം വെക്കുന്നത് ശരിയല്ലെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾക്കനുസരിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും അദേഹം പറഞ്ഞു. ചെക്ക് പോസ്റ്റിൽ വന്ന് ബഹളവും സമ്മർദ്ധവുമുണ്ടാക്കി അതിർത്തി കടന്ന് വരാമെന്ന് ആളുകൾ കരുതരുത്. നിബന്ധനകൾ പാലിക്കാതെ വന്നാൽ സാമൂഹ്യ വ്യാപനത്തിന് സാധ്യതയുണ്ട്. നിലവിൽ കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിനുള്ള മേൽക്കൈ ഇതോടെ നഷ്ടപ്പെട്ടേക്കുമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details