പാലക്കാട്: കിണറിനുള്ളിലേക്ക് കടലാസ് കത്തിച്ച് ഇടുമ്പോൾ തീ പടരുന്ന അസ്വാഭ്വാവിക പ്രതിഭാസം. പാലക്കാട് ജില്ലയിലെ കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് ഈ അപൂർവ പ്രതിഭാസം. പ്രദേശത്ത് നടന്ന പ്രാഥമിക പരിശോധനയില്‍ കിണറിനുള്ളിൽ വാതക സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി.
വെള്ളത്തിന്‍റെ സാമ്പിള്‍ എറണാകുളം ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ റീജണല്‍ അനലിറ്റിക്കല്‍ ലാബിൽ പരിശോധിച്ചിരുന്നു. വെള്ളത്തില്‍ ആരോഗ്യത്തിന് ഹാനികരമാകുംവിധം മിനറല്‍ ഓയില്‍ കലര്‍ന്നിട്ടുണ്ടെന്ന പരിശോധനാഫലമാണ് വന്നത്. കിണര്‍ വെള്ളത്തിന് മുകളില്‍ എണ്ണ പരന്ന നിലയില്‍ പാട കെട്ടിയിട്ടുമുണ്ട്. മൂന്ന് മാസത്തിലേറെയായി പെട്രോള്‍ മണം തുടങ്ങിയിട്ട്.