കേരളം

kerala

ETV Bharat / state

പാലക്കാട് വീണ്ടും ലഹരിമരുന്ന് വേട്ട ; എംഡിഎംഎയും കഞ്ചാവും പിടിച്ചു - പാലക്കാട് എംഡിഎംഎ പിടിച്ചു

പുതുവത്സര ആഘോഷങ്ങൾക്കായി കേരളത്തിലേക്ക് കടത്തിയ മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ്

mdma seized in palakkad district  marijuana seized in palakkad district  kerala drug case  പാലക്കാട് എംഡിഎംഎ പിടിച്ചു  പാലക്കാട് കഞ്ചാവ് പിടിച്ചു
പാലക്കാട് വീണ്ടും ലഹരിമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവും പിടിച്ചു

By

Published : Dec 26, 2021, 2:50 PM IST

പാലക്കാട് :അതിമാരക സിന്തറ്റിക് മയക്കുമരുന്നിനത്തിൽപ്പെട്ട 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂർ സ്വദേശി ഗൗതം (23) ആണ് അറസ്റ്റിലായത്. ഞായർ രാവിലെ 5.30ന് ചിറ്റൂർ - പാലക്കാട് റോഡിൽ പൊൽപ്പുള്ളിക്കടുത്ത് കമലം സ്റ്റോപ്പിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്.

സംശയാസ്‌പദമായി കാണപ്പെട്ട യുവാവിനെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കോയമ്പത്തൂർ സെൽവപുരത്ത് നെഹ്റു നഗറിലാണ് ഇയാള്‍ താമസിക്കുന്നത്. പുതുവത്സര ആഘോഷങ്ങൾക്കായി നിശാപാർട്ടികളിൽ ഉപയോഗിക്കുന്നതിന് കേരളത്തിലേക്ക് കടത്തിയ മയക്കുമരുന്നാണ് ഇതെന്ന് പൊലീസ് പറഞ്ഞു.

ഇടപാടുകാർക്ക് കൈമാറാൻ നിൽക്കവേയാണ് അറസ്റ്റ്. ബെംഗളൂരുവില്‍ നിന്നുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ചില്ലറ വിപണിയിൽ രണ്ട് ലക്ഷത്തിലധികം രൂപ വിലവരും.

also read: mdma seized: വാളയാറിൽ രണ്ടിടത്തായി 84 ഗ്രാം എംഡിഎംഎ പിടിച്ചു; 2 പേർ അറസ്റ്റിൽ

കേരളത്തിലേക്ക് ലഹരി കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തികൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയില്‍

നാല് കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. പാലക്കാട് ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇസ്‌മയിൽ ഷെയ്‌ഖ് (24) എന്നയാളെ റെയിൽവേ പൊലീസ് പിടികൂടിയത്. ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പാലക്കാട്‌ റെയിൽവേ ഡിവൈഎസ്‍പി കെ എൽ രാധാകൃഷ്ണന്‍റെ നിർദേശ പ്രകാരം ഷൊർണൂർ റെയിൽവേ പൊലീസ് ഇൻസ്‌പെക്‌ടര്‍ പി വി രമേഷ്, എസ്ഐ അൻഷാദ്, സിപിഒ ശിവകുമാർ,സിറാജുദ്ദീന്‍, അനിൽ, ഹരിദാസ്, സുനിൽ കുമാർ, രാജ ജയമോഹൻ, മുരളി, നൗഷാദ് ഖാൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

ABOUT THE AUTHOR

...view details