പാലക്കാട് : തൃത്താലയില്‍ വി.ടി ബല്‍റാമിനെ അട്ടിമറിച്ച് എംബി രാജേഷ് നിയമസഭയിലേക്ക്. സിപിഎമ്മില്‍ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത മണ്ഡലം തിരിച്ചു പിടിച്ച് എംബി രാജേഷ് ആദ്യമായി നിയമസഭയിലെത്തുന്നു. കടുത്ത പോരാട്ടത്തിനൊടുവിലാണ് രാജേഷ് ബല്‍റാമിനെ വീഴ്ത്തിയത്. 2009ലും 2014ലും പാലക്കാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജേഷ് 2019ല്‍ പരാജയപ്പെടുകയായിരുന്നു.
വി ടി ബല്‍റാമിനെ അട്ടിമറിച്ച് തൃത്താല പിടിച്ച് എംബി രാജേഷ്
സിപിഎമ്മില്‍ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത മണ്ഡലം തിരിച്ചു പിടിച്ച് എംബി രാജേഷ് ആദ്യമായി നിയമസഭയിലേക്ക്.
എംബി രാജേഷ് നിയമസഭയിലേക്ക്
മികച്ച എംപി എന്ന നിലയില്‍ പേരെടുത്ത രാജേഷ് നിയമസഭയിലെത്തുന്നത് സിപിഎമ്മിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എസ്എഫ്ഐ പാലക്കാട് ജില്ല സെക്രട്ടറി, അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവർത്തിച്ച രാജേഷ് നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്.