പാലക്കാട്:മീനാക്ഷിപുരം റെയിൽവേ ട്രാക്കിനു സമീപം വില്‍പനക്കെത്തിച്ച് സൂക്ഷിച്ച 4 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 2 ലക്ഷം രൂപ വില വരും. സംസ്ഥാന പൊലീസ് മേധാവിയുടെ മേൽ നോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.
പാലക്കാട് വൻ മയക്കുമരുന്ന് വേട്ട
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വർഷം 230 കിലോ കഞ്ചാവാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലാ ലഹരി വിരുദ്ധ സേന പിടികൂടിയത്. കൂടാതെ മാരക മയക്കുമരുന്നുകളായ എംഡിഎംഎ, പോപ്പിസ്ട്രോ എന്നിവയും പിടികൂടിയിരുന്നു. പാലക്കാട് ജില്ല പൊലീസ് മേധാവി ശിവവിക്രം ഐപിഎസിന്‍റെ നിർദേശത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി ബാബു തോമസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
മീനാക്ഷിപുരം സബ് ഇൻസ്പെക്ടർ ആദം ഖാൻ, എസ്‌സിപിഒ ശ്രീനാഥ്, സിപിഒ ഹരിദാസ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ സുനിൽ കുമാർ, റഹീം മുത്തു, സൂരജ് ബാബു, ആർ.വിനീഷ്, സി.ദിലീപ്, ആർ.രാജീദ്, എസ്.ഷമീർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.