കേരളം

kerala

ETV Bharat / state

മാവോയിസ്റ്റ് ആക്രമണ പദ്ധതിയും പരിശീലന ദൃശ്യങ്ങളും പുറത്ത് - todays headline

2016ല്‍ പശ്ചിമഘട്ട ഉള്‍വനത്തില്‍ ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണെന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

മാവോയിസ്റ്റ് നേതാവിന്‍റെ പരിശീലന ദൃശ്യങ്ങള്‍ പുറത്ത്

By

Published : Nov 6, 2019, 11:37 AM IST

Updated : Nov 6, 2019, 12:59 PM IST

പാലക്കാട്:ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട് മാവോയിസ്റ്റുകള്‍ തയ്യാറാക്കിയ കുറിപ്പുകളുടെ പകര്‍പ്പ് പുറത്ത്. കുറിപ്പുകൾ അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയതാണെന്ന് പൊലീസ് പറഞ്ഞു. അതെ സമയം, മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് തുടങ്ങിയവയിൽ നടത്തിയ പരിശോധനയിൽ നിന്ന് മഞ്ചിക്കണ്ടി ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപകിന്‍റെ പരിശീലന ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. 2016ല്‍ പശ്ചിമഘട്ട ഉള്‍വനത്തില്‍ ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണെന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

മാവോയിസ്റ്റ് ആക്രമണ പദ്ധതിയും പരിശീലന ദൃശ്യങ്ങളും പുറത്ത്

ഛത്തീസ്‍ഗഡ് സ്വദേശിയായ ദീപക് ഷാര്‍പ്ഷൂട്ടറാണ്. സായുധസംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന കമാന്‍ഡോ കൂടിയായ ദീപക് കേന്ദ്ര കമ്മിറ്റിക്ക് അയച്ചുകൊടുക്കാനെടുത്ത പരിശീലന ദൃശ്യങ്ങളാകാം കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

ദീപകിന്‍റെ പരിശീലനം നടത്തുന്നു

എങ്ങനെ ആക്രമണം നടത്താമെന്നതിന്‍റെ വിവരങ്ങളാണ് കണ്ടെടുത്ത ഡയറിക്കുറിപ്പുകളില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊലീസും തണ്ടര്‍ബോള്‍ട്ടും എത്തിയാല്‍ എങ്ങനെ ആക്രമണം നടത്തണം എന്നതിന്‍റെ ഭൂപടങ്ങളുള്‍പ്പെടെ ഡയറിയിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് തുടങ്ങിയവ കൂടാതെ മഞ്ചിക്കണ്ടിയിൽ നിന്ന് നിരവധി പുസ്തകങ്ങളും ഡയറികളും പൊലീസ് കണ്ടെത്തിയിരുന്നു.

Last Updated : Nov 6, 2019, 12:59 PM IST

ABOUT THE AUTHOR

...view details