പാലക്കാട് ജില്ലാ ആശുപത്രിയിയില്‍ മന്ത് രോഗ നിവാരണ ക്ലിനിക് പുനരാരംഭിച്ചു - പാലക്കാട് ജില്ലാ ആശുപത്രി
മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിവരുന്ന രാത്രികാല മന്തുരോഗ രക്ത പരിശോധനാ ക്ലിനിക്, മന്തുരോഗ പരിചരണ ക്ലിനിക് എന്നിവ പുനരാരംഭിച്ചിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. പി റീത്ത അറിയിച്ചു
![പാലക്കാട് ജില്ലാ ആശുപത്രിയിയില്‍ മന്ത് രോഗ നിവാരണ ക്ലിനിക് പുനരാരംഭിച്ചു Manth disease prevention clinic resumed at Palakkad District Hospital Manth disease Palakkad District Hospital പാലക്കാട് ജില്ലാ ആശുപത്രിയിയില്‍ മന്ത് രോഗ നിവാരണ ക്ലിനിക് പുനരാരംഭിച്ചു പാലക്കാട് ജില്ലാ ആശുപത്രി മന്ത് രോഗ നിവാരണ ക്ലിനിക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10209596-576-10209596-1610423997438.jpg)
പാലക്കാട്: മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിവരുന്ന രാത്രികാല മന്തുരോഗ രക്ത പരിശോധനാ ക്ലിനിക്, മന്തുരോഗ പരിചരണ ക്ലിനിക് എന്നിവ പുനരാരംഭിച്ചിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. പി റീത്ത അറിയിച്ചു. മന്തുരോഗ രക്ത പരിശോധനാ ക്ലിനിക് എല്ലാ ബുധനാഴ്ചകളിലും കാഷ്വാലിറ്റി ഒ.പിക്ക് സമീപം രാത്രി 8 മണി മുതല്‍ 10 മണി വരെയും മന്തുരോഗ പരിചരണ ക്ലിനിക്ക് എല്ലാ വെള്ളിയാഴ്ചകളിലും അഞ്ചാം നമ്പര്‍ ഒ.പിയില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക് 1 മണി വരെയും പ്രവര്‍ത്തിക്കും.