പാലക്കാട്: മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലപാതകം അന്വേഷിക്കുന്ന മജിസ്റ്റീരിയൽ കമ്മീഷന് മുന്നില്‍ കൃത്യമായ മൊഴി നല്‍കാൻ ആദിവാസികളെ എത്തിച്ചില്ലെന്ന് ആരോപണം. മഞ്ചിക്കണ്ടിയില്‍ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ആദിവാസി ഊരുകളില്‍ നിന്നുള്ളവരെയാണ് മൊഴി നല്‍കാൻ എത്തിച്ചതെന്നാണ് ആരോപണം. മഞ്ചിക്കണ്ടിയില്‍ നിന്ന് അകലെയുള്ള പാലൂരില്‍ നിന്നെത്തിയവർക്ക് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകത്തെ കുറിച്ച് മൊഴി നല്‍കാൻ ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ കൊലപാതകം; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം - manjikkandhi Maoist murder case
മഞ്ചിക്കണ്ടിയില്‍ നിന്ന് അകലെയുള്ള പാലൂരില്‍ നിന്നെത്തിയവർക്ക് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകത്തെ കുറിച്ച് മൊഴി നല്‍കാൻ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. എന്നാല്‍ ആദിവാസി ഊറിലെ പ്രശ്നങ്ങൾ പറയാൻ കലക്ടറുടെ മുന്നിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍
എന്നാല്‍ ആദിവാസി ഊരിലെ പ്രശ്നങ്ങൾ പറയാൻ കലക്ടറുടെ മുന്നിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അതേസമയം മാവോയിസ്റ്റുകൾ ഊരിൽ വന്നു പോയെന്നറിഞ്ഞാൽ പൊലീസെത്തി വലിയ നിയന്ത്രണം ഏർപ്പെടുത്തുന്നത് തങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നതായി ആദിവാസികൾ പാലക്കാട് കലക്ട്രേറ്റിൽ നടന്ന സിറ്റിങ്ങില്‍ ജില്ലാ കലക്ടർക്ക് മുൻപാകെ മൊഴി നല്‍കി.
Last Updated : Feb 18, 2020, 11:55 PM IST