കേരളം

kerala

ETV Bharat / state

ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ - ഗാര്‍ഹിക പീഢനം

പാലക്കാട് തേങ്കുറിശി സ്വദേശി ഷിനോയിയെയാണ് അറസ്റ്റ് ചെയ്‌തത്. ഈയാള്‍ സ്ഥിരമായി മദ്യപിച്ച് ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

crime in palakkad thengurishi  alcohol related violence  domestic violence  പാലക്കാട് തേങ്കുറിശിയിലെ മുത്തശ്ശിയെ ആക്രമിച്ചത്  മദ്യാപാനത്തിന്‍റെ ഫലമായുള്ള ആക്രമണം  ഗാര്‍ഹിക പീഢനം  ഗാര്‍ഹിക ആക്രമണം
മദ്യപിച്ച് മുത്തശ്ശിയെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

By

Published : Apr 7, 2022, 10:21 AM IST

പാലക്കാട്:മദ്യപിച്ച് വന്ന് ഭാര്യയെ ആക്രമിക്കുകയും ഭാര്യയുടെ മുത്തശ്ശിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ. തേങ്കുറിശി കുന്നരശംകാട് ഷിനോയിയെ ആണ് (30) കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ്(5.04.2022) കേസിനാസ്‌പദമായ സംഭവം നടന്നത്.
മദ്യപിച്ച് വീട്ടിലെത്തുന്ന ഷിനോയ് ഭാര്യയെ മര്‍ദിക്കുമായിരുന്നു. ഭാര്യ കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് പ്രകാരം ഷിനോയിയെ സ്റ്റേഷനിൽ വിളിച്ച് താക്കീത് ചെയ്തു വിട്ടിരുന്നു. താക്കീത് വകവെക്കാതെ വീണ്ടും മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ഭാര്യയെ ആക്രമിക്കുകയായിരുന്നു.

തടയാൻ ചെന്ന ഭാര്യയുടെ 88 വയസുള്ള മുത്തശ്ശിയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ പരിക്കേറ്റ മുത്തശ്ശി കുഴൽമന്ദം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്യാൻ വന്ന പൊലീസ് സംഘത്തെ കണ്ട് ഷിനോയ് പാടത്തു കൂടി ഓടിയെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍റ് ചെയ്‌തു. കുഴൽമന്ദം ഇൻസ്പെക്ടർ ആർ രജീഷ്, എസ്‍ഐമാരായ സി കെ സുരേഷ്, എഎസ്ഐമാരായ കെ രജിത, സിപിഒ പി പ്രവീൺ, ബ്ലസൻ, ബവീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ALSO READ:സ്വര്‍ണപണയം എടുക്കാനെത്തി 45,000 കവര്‍ന്നു; പ്രതി അറസ്റ്റില്‍

ABOUT THE AUTHOR

...view details