പാലക്കാട് :കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി. ആനമൂളിയിൽ നിന്ന് വ്യാഴാഴ്‌ച വൈകിട്ടോടെയാണ് യുവാവിനെ കണ്ടെത്തിയത്. പാമ്പന്‍ തോട് വെള്ളയുടെ മകന്‍ പ്രസാദിനെ(21) ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്.
പാമ്പൻതോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി - പാമ്പൻതോട് വനം ആദിവാസി യുവാവിനെ കാണാതായി
വനത്തിലൂടെ കയറിയ യുവാവ് ദിശമാറി ആനമൂളിയിൽ എത്തുകയായിരുന്നു
![പാമ്പൻതോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി man missing in pampanthodu found tribal man missing in kanjirapuzha വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി പാമ്പൻതോട് വനം ആദിവാസി യുവാവിനെ കാണാതായി കാഞ്ഞിരപ്പുഴ പാമ്പൻതോട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14430361-thumbnail-3x2-hh.jpg)
പാമ്പൻതോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി
വന വിഭവങ്ങൾ ശേഖരിക്കുന്നതിനായി മാതാപിതാക്കൾക്കൊപ്പം വനത്തിലേക്ക് പോയതായിരുന്നു പ്രസാദ്. ഇവർ തിരിച്ചെത്തിയെങ്കിലും രാത്രി ആയിട്ടും പ്രസാദ് തിരിച്ചെത്തിയില്ല. തുടർന്നാണ് പ്രസാദിനായി അന്വേഷണമാരംഭിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, ഫയർ ഫോഴ്‌സ്, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.