കേരളം

kerala

ETV Bharat / state

നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ പിടിയിൽ - banned tobacco products

2000 പായ്ക്കറ്റ് ഹാൻസാണ്‌ പിടിച്ചെടുത്തത്‌. മൂന്ന് ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉത്‌പന്നങ്ങളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു

പാലക്കാട് വാർത്ത  palakad news  നിരോധിത പുകയില ഉൽപന്നങ്ങൾ  banned tobacco products  വിൽപന നടത്തിയയാൾ പിടിയിൽ
നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ പിടിയിൽ

By

Published : Apr 28, 2020, 5:20 PM IST

പാലക്കാട്‌:ലോക്ക്‌ ഡൗണിൽ ഇളവ് മുതലെടുത്ത് മൊബൈൽ ഫോൺ കടയുടെ മറവിൽ നിരോധിത പുകയില ഉത്‌പന്നങ്ങള്‍ വിൽപന നടത്തിയയാൾ പിടിയിലായി. കടമ്പഴിപ്പുറം കല്ലോട്ട് പറമ്പിൽ അബ്ദുൾ സമദിനെയാണ് എക്സൈസ് പിടികൂടിയത്. ഇയാളിൽ നിന്ന് 2000 പായ്ക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. ഇയാളിൽ നിന്ന്‌ പിടിച്ചെടുത്ത
പുകയില ഉത്‌പന്നങ്ങള്‍ക്ക് മൂന്ന്‌ ലക്ഷം രൂപ വിലവരും. തമിഴ്‌നാട്ടിൽ നിന്ന് വരുന്ന പച്ചക്കറി ലോഡുകൾക്കിടയില്‍ ഒളിപ്പിച്ചാണ് രഹസ്യമായി പുകയില ഉത്‌പന്നങ്ങള്‍ എത്തിച്ചതെന്നും സമദ് വെളിപ്പെടുത്തി. പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എക്സൈസ് ഇന്‍റലിജൻസ്‌ അറിയിച്ചു.

നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയയാൾ പിടിയിൽ

ABOUT THE AUTHOR

...view details