പാലക്കാട്:നെല്ലായയിൽമധ്യവയസ്‌കനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നെല്ലായ ഇട്ടിയംകുന്ന് വെളുത്തേടത്ത് കൃഷ്‌ണകുമാർ (45) എന്ന ഉണ്ണിയാണ് മരിച്ചത്. വീടിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ഓട്ടോ ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി - ഓട്ടോ
വെള്ളിയാഴ്‌ച (23.12.22) രാത്രി മുതൽ കാണാതായ കൃഷ്‌ണകുമാറിനായി നടത്തിയ തെരച്ചിലിനൊടുവിലാണ് വീടിനു സമീപത്തെ കിണറ്റിൽ മരിച്ച രീതിയിൽ കണ്ടെത്തിയത്
ഓട്ടോ ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
കൃഷ്‌ണപടിയിൽ ഓട്ടോ ഡ്രൈവറായ കൃഷ്‌ണകുമാറിനെ വെള്ളിയാഴ്‌ച (23.12.22) രാത്രി മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ശനിയാഴ്‌ച രാവിലെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
ചെർപ്പുളശേരി പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. അച്ഛൻ: പരേതനായ വാസുദേവൻ നായർ. അമ്മ: കോമളവല്ലി. ഭാര്യ: സിന്ധു. മക്കൾ: അമൃത, അജിത.