പാലക്കാട് : തേനീച്ചയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. പാലക്കാട് കിഴക്കേ ആനപ്പാറ സ്വദേശി മണിയാണ്(75) മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ കൊട്ടേക്കാട് കിഴക്കേ ആനപ്പാറ ശിവക്ഷേത്രത്തിന് മുന്നിൽവച്ച് കൂടിളകി വന്ന തേനീച്ചക്കൂട്ടം മൂന്നുപേരെയും അക്രമിക്കുകയായിരുന്നു.
പാലക്കാട് തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു ; രണ്ട് പേർക്ക് പരിക്ക് - കൊട്ടേക്കാട്
പാലക്കാട് കിഴക്കേ ആനപ്പാറ സ്വദേശി മണിയാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്
തേനീച്ച ആക്രമണം
കിഴക്കേ ആനപ്പാറ സ്വദേശികളായ സുദേവൻ(73), ഷാജു(50) എന്നിവർക്കാണ് പരിക്കേറ്റത്. സുദേവന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ നാട്ടുകാർ 3 പേരെയും ജില്ല ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്(12-1-2023) പുലർച്ചെ 2 മണിയോടെ മണി മരണപ്പെടുകയായിരുന്നു. രണ്ടാഴ്‌ച മുൻപ് മരുതറോഡ് കുഴിയക്കാട് തൊഴിലുറപ്പ് പണിക്കിടെ 13 തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു.