പാലക്കാട്:വടക്കഞ്ചേരി പുതുക്കോട് തച്ചനടിയിൽ കുടുംബവഴക്കിനിടെ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് മരിച്ചു. തച്ചനടി പഞ്ചായത്ത് ഗ്രൗണ്ടിനു സമീപം താമസിക്കുന്ന അബ്ബാസ് (40) ആണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് അബ്ബാസിന്‍റെ ഭാര്യയുടെ മാതൃസഹോദരിയുടെ മക്കളായ ജാഫർ സാദിഖ് (25), മുഹമ്മദ് ഷാരിഖ് (21) എന്നിവരെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്‌ച രാത്രി എട്ടോടെയാണ് സംഭവം. പൊള്ളാച്ചി ആനമല സ്വദേശിയായ അബ്ബാസ് കഴിഞ്ഞ ഏഴു വർഷത്തോളമായി തച്ചനടിയിലെ ഭാര്യാവീട്ടിലാണ് താമസം. സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കാറുള്ള അബ്ബാസ് വെള്ളിയാഴ്ചയും വഴക്കുണ്ടാക്കി. തുടർന്നുണ്ടായ സംഘർഷത്തിലാണ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചത്.