പാലക്കാട്:വാളയാറിൽ വീണ്ടുംമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മണ്ണാർക്കാട് കള്ളമല പൂങ്കുളത് സുഭാഷിന്‍റെ മകൻ നന്ദുവിനെ (22) ആണ് അറസ്റ്റ് ചെയ്തത്. പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർ സ്‌ക്വാഡും പാലക്കാട് ആന്‍റി നർക്കോട്ടിക്‌സ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും അട്ടപ്പാടി കള്ളമലയിലേക്കാണ് മയക്കുമരുന്നു കടത്തിയതെന്നാണ് എക്‌സൈസിന്‍റെ പ്രാഥമിക നിഗമനം.
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ - palakkad news
കോയമ്പത്തൂരിൽ നിന്നും അട്ടപ്പാടി കള്ളമലയിലേക്കാണ് ഇയാൾ മയക്കുമരുന്നു കടത്തിയതെന്നാണ് എക്‌സൈസിന്‍റെ പ്രാഥമിക നിഗമനം.
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
യുവാക്കൾകിടയിൽ ന്യൂജൻ മയക്കുമരുന്നായാണ് എംഡിഎംഎ അറിയപ്പെടുന്നത്. ഈ മയക്കുമരുന്നു കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ പോലും വളരെ കൂടുതൽ സമയം ഉന്മാദ അവസ്ഥയിൽ എത്തുമെന്നതിനാൽ, ന്യൂജെൻ ലഹരി ഉപഭോക്താക്കൾക്കിടയിൽ എംഡിഎംഎക്ക് വൻ സ്വീകാര്യതയാണുള്ളതെന്നും പാലക്കാട് ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ് രാജൻ പറഞ്ഞു. പാലക്കാട് എഇസി സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രശോഭ് കെ എസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.