പാലക്കാട്: വാളയാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശി അബ്ദുള്‍ ജലീലാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നും കാറില്‍ കടത്താന്‍ ശ്രമിച്ച 15 കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.
വാളയാറില്‍ 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ - Man arrested with Ganja in walayar
മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുള്‍ ജലീലാണ് അറസ്റ്റിലായത്. തമിഴ്‌നാട് ധാരാപുരത്ത് നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്.
അറസ്റ്റിലായ അബ്ദുള്‍ ജലീല്‍
എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ എം.രാഗേഷിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യ സൂത്രധാരൻ മഞ്ചേരി സ്വദേശി ശെൽവരാജിനായി എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച നാനോ കാറും എക്സൈസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.