പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. അരളിയോട് കളം സ്വദേശി സുരേഷാണ് (30) അറസ്റ്റിലായത്. 2019 ഡിസംബര്‍ അഞ്ചിനാണ് സംഭവം നടന്നത്. കരിങ്കരപ്പുള്ളി സ്വദേശിനിയായ ശ്രീജയാണ് തട്ടിപ്പിന് ഇരയായത്. ജില്ലാ ആശുപത്രിയില്‍ ഓഫീസ് ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 85,500 രൂപ കൈപ്പറ്റിയതായാണ് പരാതി. ജോലി കിട്ടാതാവുകയും വാങ്ങിയ പണം തിരികെ നല്‍കാതാവുകയും ചെയ്‌തതോടെയാണ് ശ്രീജ പൊലീസില്‍ പരാതി നല്‍കിയത്.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ - ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്
അരളിയോട് കളം സ്വദേശി സുരേഷാണ് അറസ്റ്റിലായത്. 2019 ഡിസംബര്‍ അഞ്ചിനാണ് സംഭവം നടന്നത്
പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ
ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്‌ടര്‍ പി. അബ്‌ദുൾ മുനീറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളുടെ പേരില്‍ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. സമാനമായ രീതിയില്‍ പലരില്‍ നിന്നായി ഇയാള്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ഇരുപതോളം പേരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്.