പാലക്കാട് :കളിത്തോക്കുമായി ട്രെയിനില്‍ യാത്ര ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അമീന് ഷെരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റാസിക് (19), പാലക്കാട് സ്വദേശി ജബല്‍ ഷാ (18), കാസര്‍കോട് സ്വദേശി മുഹമ്മദ് ജിംനാന്‍ (20) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ (ഒക്ടോബര്‍ 4) പാലക്കാട് തിരുച്ചെന്ദൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം (Malayali Youths Arrested In Tamil Nadu).
മധുരയില്‍ നിന്നും രാമനാഥപുരം ജില്ലയിലെ ഏര്‍വാടിയിലേക്ക് (Ervadi In Ramanathapuram) യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍ തോക്കെടുക്കുകയും പരസ്പരം വെടിയുതിര്‍ക്കുന്നത് പോലെ അഭിനയിക്കുകയും ലോഡ് ചെയ്യുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ഒരാള്‍ പൊലീസ് കണ്ട്രോള് റൂമില്‍ ഇക്കാര്യം അറിയിച്ചു. പരാതിക്ക് പിന്നാലെ ട്രെയിന്‍ കൊടൈക്കനാല്‍ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.