പാലക്കാട്: ട്രെയിനിൽ കടത്തികൊണ്ട് വന്ന 10 കിലോ കഞ്ചാവുമായി യുവാവ് പാലക്കാട് വച്ച് അറസ്‌റ്റിലായി. മലപ്പുറം പുതുപൊന്നാനി സ്വദേശി അസ്‍ലം (20) ആണ് ആർപിഎഫും എക്‌സൈസും ചേർന്ന് പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. സിലിച്ചർ എക്‌സ്‌പ്രസിൽ പരിശോധന കണ്ട് പ്ലാറ്റ്‌ഫോമിൽ ഇറങ്ങി ഓടിയ പ്രതിയെ ഓടിച്ചിട്ടാണ് ആർപിഎഫ് സംഘം പിടികൂടിയത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു; 10 കിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി അറസ്റ്റില്‍ - ആർപിഎഫ് സിഐ എൻ കേശവദാസ്
പാലക്കാട് 10 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശിയെ ആർപിഎഫ് സംഘം അറസ്റ്റ് ചെയ്‌തു. പൊന്നാനിയിൽ വിൽക്കാനായി വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് വാങ്ങി വരികയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു; 10 കിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി അറസ്റ്റില്‍
ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പൊന്നാനിയിൽ വിൽക്കാനായി വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് വാങ്ങി വരികയായിരുന്നു. ആർപിഎഫ് സിഐ എൻ കേശവദാസ്, എഎസ്‌ഐമാരായ കെ എസ് സജു, എം രവി, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ സയ്യിദ് മുഹമ്മദ്, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എൻ അശോക്, എക്‌സൈസ് പ്രിവന്‍റീവ് ഓഫിസർ കെ രജീഷ്‌കുമാർ, സിഇഒ കെ ഹരിദാസ്, കെ സീനത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.