കേരളം

kerala

ETV Bharat / state

മലമ്പുഴ ‘ഇമേജി’ൽ വൻ തീപിടിത്തം; നാല് കോടി രൂപയുടെ നഷ്‌ടമെന്ന് പ്രാഥമിക വിലയിരുത്തൽ - മലമ്പുഴ മെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്‍റ് തീപിടിത്തം

ഐ.എം.എയുടെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്.

Malampuzha medical waste treatment plant fire  fire broke out at karadiyodu ima image  കരടിയോട് ചേമ്പന ഐഎംഎ ഇമേജ് തീപിടിത്തം  ചേമ്പന ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്‍റ് തീപിടിത്തം  മലമ്പുഴ മെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്‍റ് തീപിടിത്തം  chembana hospital waste treatment plant fire
മലമ്പുഴ ‘ഇമേജി’ൽ വൻ തീപിടിത്തം; നാല് കോടി രൂപയുടെ നഷ്‌ടമെന്ന് പ്രാഥമിക വിലയിരുത്തൽ

By

Published : Jan 16, 2022, 8:35 PM IST

പാലക്കാട്:ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്‍റായ മലമ്പുഴ കരടിയോട് ചേമ്പനയിലെ 'ഇമേജി'ൽ വൻ തീപിടിത്തം. ഞായർ പകൽ 11നാണ് തീപിടിത്തമുണ്ടായത്. നാല് കോടി രൂപയുടെ നഷ്‌ടമാണ്‌ പ്രാഥമികമായി കണക്കാക്കുന്നത്‌. തീപിടിത്തത്തെ തുടർന്നുണ്ടായ പുക പാലക്കാട്‌ നഗരം വരെ എത്തി.

ആശുപത്രി മാലിന്യമായതിനാൽ ജനങ്ങൾ പരിഭ്രാന്തിയില്‍

40,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില ബാർകോഡ് പ്രോസസിങ് പ്ലാന്‍റാണ് കത്തിയത്. ആദ്യം ചെറിയ രീതിയിൽ കത്തിയ തീ അധികൃതർ തന്നെ അണച്ചിരുന്നു. കാറ്റ്‌ ശക്തമായതിനാൽ പിന്നീട്‌ ആളിപ്പടരുകയായിരുന്നു.

മലമ്പുഴ ‘ഇമേജി’ൽ വൻ തീപിടിത്തം

മേൽക്കൂര പൂർണമായി കത്തിനശിച്ചു. കഞ്ചിക്കോട്, പാലക്കാട്, കോങ്ങാട്, ആലത്തൂർ, ചിറ്റൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേനയുടെ ഒമ്പത്‌ യൂണിറ്റെത്തിയാണ് തീ അണയ്‌ക്കാൻ പരിശ്രമിച്ചത്. വനത്തിലേക്കും സമീപ പ്ലാന്‍റിലേക്കും തീപടരാതെ നിയന്ത്രിച്ചു.

ALSO READ:144 വര്‍ഷം പഴക്കമുള്ള സെക്കന്തരാബാദ്‌ ക്ലബിന് തീ പിടിച്ചു; നാല്‌ മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

പ്ലാന്‍റിന്‍റെ മേൽക്കൂര മുട്ടുന്ന രീതിയിലാണ് മാലിന്യം നിറച്ചിരുന്നത്. പ്ലാന്‍റിന് പുറത്തും ഉയരത്തിൽ മാലിന്യം കൂട്ടിയിരുന്നു. കൊവിഡിനുമുമ്പുള്ള മാലിന്യം സംസ്‌കരിക്കാനാകാതെ കൂട്ടിയിട്ടിട്ടുണ്ട്. തുറസായ സ്ഥലത്തും ആശുപത്രി മാലിന്യം സൂക്ഷിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് കാലമായതിനാൽ കൃത്യമായ സംസ്‌കരണം നടന്നില്ലെന്നും കൂടുതൽ ആശുപത്രി മാലിന്യം എത്തിക്കൊണ്ടിരുന്നതിനാലാണ് കുന്നുകൂടാൻ കാരണമെന്നുമാണ് ഐ.എം.എ അധികൃതരുടെ വാദം.

സംസ്ഥാനത്തെ ചെറുതും വലുതുമായ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ മാലിന്യം ഇവിടെയാണ് സംസ്‌കരിക്കുന്നത്. 17 വർഷമായി മലമ്പുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മുമ്പും തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. രാത്രി ഏറെ വൈകിയാണ് തീയണച്ചത്. എംഎൽഎമാരായ എ. പ്രഭാകരൻ, ഷാഫി പറമ്പിൽ എന്നിവർ സംഭവസ്ഥലത്തെത്തി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details