പാലക്കാട്: മലമ്പുഴ ഡാം ഷട്ടറുകൾ ഇന്ന് അഞ്ച് സെന്‍റിമീറ്റർ കൂടി ഉയർത്തും. കഴിഞ്ഞ ദിവസം ഡാം ഷട്ടറുകൾ 15 സെ.മി വരെ ഉയർത്തിയിരുന്നു. അഞ്ച് സെ.മി കൂടി ഉയർത്തുന്നതോടെ മൊത്തം 20 സെന്‍റി.മി ആകും. ഡാമിലെ പരമാവധി ജലനിരപ്പ് 115.06 മീറ്റർ ആണ്. നിലവിൽ ജലനിരപ്പ് 114.09 മീറ്റർ ആയ സാഹചര്യത്തിലാണ് ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തുന്നത്. ഭാരതപ്പുഴ, മുക്കെ പുഴ, കല്‍പ്പാത്തിപ്പുഴ എന്നീ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മലമ്പുഴ ഡാം ഷട്ടറുകൾ ഇന്ന് അഞ്ച് സെന്‍റി മീറ്റർ കൂടി ഉയർത്തും - പാലക്കാട് മലമ്പുഴ ഡാം
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിച്ച് നിര്‍ത്തുന്നതിനാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
മലമ്പുഴ
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.