പാലക്കാട് :അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതക കേസില്‍ സാക്ഷി വിസ്‌താരം ഏപ്രിൽ 28ന് ആരംഭിക്കും. കുറ്റപത്രം ശനിയാഴ്‌ചയും (2.04.2022) മണ്ണാർക്കാട് സ്പെഷ്യൽ ജില്ല കോടതിയിൽ വായിച്ചുകേൾപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ വ്യക്തതക്കുറവുൾപ്പെടെ വിവിധ കാരണങ്ങളാൽ നേരത്തേ കേസ് മാറ്റിവച്ചിരുന്നു.
മധു വധക്കേസ് : സാക്ഷിവിസ്‌താരം ഏപ്രിൽ 28ന്
അട്ടപ്പാടി മുക്കാലിയിലെ മധു 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്
ALSO READ: 'പാർട്ടി കോൺഗ്രസിനില്ല' ; കോടിയേരി ബാലകൃഷ്‌ണന് കത്ത് നൽകി ജി.സുധാകരൻ
ഹൈക്കോടതിയിൽ എല്ലാ ആഴ്‌ചയും റിപ്പോർട്ട് നൽകേണ്ടതിനാൽ സാക്ഷി വിസ്‌താരം വേഗത്തിൽ പൂർത്തിയായേക്കും. മധുവിന്‍റെ കുടുംബാംഗങ്ങളുടെ താൽപര്യപ്രകാരം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ, അസി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.രാജേഷ് എം. മേനോൻ, സുനിത എസ്. മേനോൻ എന്നിവരെയാണ് സർക്കാർ നിയമിച്ചത്. അട്ടപ്പാടി മുക്കാലിയിലെ മധു 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്.