പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ടി കെ സുബ്രഹ്മണ്യനെ പ്രതിഭാഗം അഭിഭാഷകൻ വിസ്‌തരിച്ച് തുടങ്ങി. വ്യാഴാഴ്‌ച റിമാൻഡ് റിപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രോസിക്യൂഷൻ വിസ്‌താരം പൂർത്തിയാക്കിയിരുന്നു.
അട്ടപ്പാടി മധു കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്‌താരം തുടരുന്നു, ജെറോമിക് ജോര്‍ജിനെ പിന്നീട് വിസ്‌തരിക്കും - പട്ടിക ജാതി
അട്ടപ്പാടി മധു കൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ടി കെ സുബ്രഹ്മണ്യനെ പ്രതിഭാഗം അഭിഭാഷകന്‍ വിസ്‌തരിച്ചു തുടങ്ങി. മജിസ്റ്റീരിയൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് അന്നത്തെ ഒറ്റപ്പാലം സബ് കലക്‌ടറും നിലവിലെ തിരുവനന്തപുരം കലക്‌ടറുമായ ജെറോമിക് ജോർജിനെ പിന്നീട് വിസ്‌തരിക്കും
അട്ടപ്പാടി മധു കൊലക്കേസ്
മജിസ്റ്റീരിയൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് അന്നത്തെ ഒറ്റപ്പാലം സബ് കലക്‌ടറും നിലവിലെ തിരുവനന്തപുരം കലക്‌ടറുമായ ജെറോമിക് ജോർജിനെ വെള്ളിയാഴ്‌ച വിസ്‌തരിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ തിരുവനന്തപുരത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജെറോമിക് ജോർജിന്‍റെ വിസ്‌താരം മാറ്റി. തീയതി പിന്നീട് അറിയിക്കും.
പട്ടിക ജാതി, പട്ടിക വർഗ പ്രത്യേക ജില്ല കോടതി ജഡ്‌ജി കെ എം രതീഷ് കുമാറാണ് കേസ് പരിഗണിക്കുന്നത്.