കേരളം

kerala

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എം ബി രാജേഷ്

By

Published : Aug 21, 2019, 2:37 AM IST

Updated : Aug 21, 2019, 10:42 AM IST

പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്‍റെ മതനിരപേക്ഷതയെ തകർക്കുന്നതും ഇന്ത്യയെ ഒരു മതാധിഷ്‌ഠിത രാജ്യമാക്കി മാറ്റാൻ ലക്ഷ്യം വെക്കുന്നതുമാണെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു.

എം ബി രാജേഷ്

പാലക്കാട്: വിദ്യാഭ്യാസ രംഗത്ത് നിന്നുള്ള ഭരണകൂടത്തിന്‍റെ സമ്പൂർണ പിന്മാറ്റമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതെന്ന് മുൻ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എം ബി രാജേഷ്. കോർപ്പറേറ്റുകൾക്ക് വിദ്യാഭ്യാസമേഖലയൊന്നാകെ കൈമാറുന്ന നവലിബറൽ നയത്തിന്‍റെ പ്രകടിത രൂപമാണിത്. അതത് പ്രദേശത്തെ സ്വകാര്യ സ്കൂളുകളിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന 25 ശതമാനം കുട്ടികൾക്ക് സംവരണം നൽകണമെന്ന വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്താനുള്ള കരട് നയത്തിലെ നിർദേശം ഇതിനുദാഹരണമാണ്. ഒപ്പം 50 കുട്ടികളിൽ താഴെയുള്ള സ്കൂളുകൾ മറ്റ് സ്കൂളുകളിലേക്ക് ലയിപ്പിക്കാനുള്ള നിർദേശവും സ്കൂൾ അടച്ചുപൂട്ടുന്നതിന്‍റെ മറ്റൊരു രൂപമാണ്. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിർദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എം ബി രാജേഷ്

50% ഉന്നതവിദ്യാഭ്യാസ പ്രവേശനം നയം ലക്ഷ്യംവയ്ക്കുന്നുണ്ടെങ്കിലും ഇതിനായി ശുപാർശ ചെയ്യുന്ന മാർഗങ്ങൾ ഗുണമേന്മയുള്ളതല്ല. പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്‍റെ മതനിരപേക്ഷതയെ തകർക്കുന്നതും ഇന്ത്യയെ ഒരു മതാധിഷ്‌ഠിത രാജ്യമാക്കി മാറ്റാൻ ലക്ഷ്യം വെക്കുന്നതുമാണ്. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചോ സംവരണത്തെക്കുറിച്ചോ കരട് നയത്തിൽ സൂചിപ്പിക്കുന്നില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Last Updated : Aug 21, 2019, 10:42 AM IST

ABOUT THE AUTHOR

...view details