പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ വി.കെ. ശ്രീകണ്ഠൻ എംപി നയിച്ച ലോങ്ങ് മാർച്ചിന് പാലക്കാട് സമാപനമായി. ജനുവരി അഞ്ചിന് പട്ടാമ്പിയിൽ നിന്ന് ആരംഭിച്ച മാർച്ച് ആണ് ഇന്ന് പാലക്കാട് സമാപിച്ചത്. സമാപന സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. വികസനത്തിന്‍റെ സാമ്പത്തിക വളർച്ചയുടെയും പേര് പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കാൻ ആവില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് പൗരത്വ നിയമ ഭേദഗതി പോലെയുള്ള ഉള്ള വർഗീയ ധ്രുവീകരണ അജണ്ടകൾ ബിജെപി നടപ്പിലാക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുകയാണെന്നും ജനവിരുദ്ധ നടപടികൾ അല്ലാതെ മറ്റൊന്നു സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമം; വി.കെ. ശ്രീകണ്ഠൻ എംപി നയിച്ച ലോങ്ങ് മാർച്ച് സമാപിച്ചു
പട്ടാമ്പിയിൽ നിന്ന് ആരംഭിച്ച മാർച്ച് വല്ലപ്പുഴ, നെല്ലായ, ചെർപ്പുളശേരി, തിരുവാഴിയോട്, ശ്രീകൃഷ്ണപുരം, കരിമ്പുഴ, കുമരംപുത്തൂർ, ചിറക്കൽപ്പടി, തച്ചമ്പാറ, കരിമ്പ, മുണ്ടൂർ, പുതുപ്പരിയാരം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് പാലക്കാട്ടെത്തിയത്
കെ.മുരളീധരൻ എംപി
പട്ടാമ്പിയിൽ നിന്ന് ആരംഭിച്ച മാർച്ച് വല്ലപ്പുഴ, നെല്ലായ, ചെർപ്പുളശേരി, തിരുവാഴിയോട്, ശ്രീകൃഷ്ണപുരം, കരിമ്പുഴ, കുമരംപുത്തൂർ, ചിറക്കൽപ്പടി, തച്ചമ്പാറ, കരിമ്പ, മുണ്ടൂർ, പുതുപ്പരിയാരം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് പാലക്കാട്ടെത്തിയത്.