കേരളം

kerala

ETV Bharat / state

പാലക്കാട് വ്യാപാര സ്ഥാപനങ്ങൾ കലക്‌ടറെത്തി അടപ്പിച്ചു - പാലക്കാട്

പാലക്കാട് വലിയങ്ങാടിയിൽ ലോക്ക് ഡൗൺ മറികടന്ന് തുറന്ന കടകൾ കലക്‌ടർ അടപ്പിച്ചു ജില്ലാ കലക്‌ടർ ഡി ബാലമുരളി നേരിട്ടെത്തി അടപ്പിക്കുകയായിരുന്നു.

palakkad  palakkad COLLECTOR  lockdown  all_SHOPS_CLOSED_  പാലക്കാട്  കൊവിഡ് 19
ലോക്ക് ഡൗൺ: പാലക്കാട് തുറന്ന വ്യാപാര സ്ഥാപനങ്ങൾ കലക്‌ടർ നേരിട്ടെത്തി അടപ്പിച്ചു

By

Published : Mar 24, 2020, 5:25 PM IST

പാലക്കാട്: കൊവിഡ് 19 രോഗ വ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മറികടന്ന് തുറന്ന വ്യാപാര സ്ഥാപനങ്ങൾ കലക്‌ടർ നേരിട്ടെത്തി അടപ്പിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്നത് ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിടണമെന്ന നിർദേശം നിലനിൽക്കെയാണ് രാവിലെ പാലക്കാട് വലിയങ്ങാടിയിൽ ചില ഹോട്ടലുകളും ബേക്കറികളും ഫാൻസി ഷോപ്പുകളും തുറന്നത്. വിവരമറിഞ്ഞെത്തിയ ജില്ലാ കലക്‌ടർ ഡി ബാലമുരളി കടകൾ അടപ്പിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നു കലക്‌ടർ കട ഉടമസ്ഥർക്ക് താക്കീത് നൽകി.

ലോക്ക് ഡൗൺ: പാലക്കാട് തുറന്ന വ്യാപാര സ്ഥാപനങ്ങൾ കലക്‌ടർ നേരിട്ടെത്തി അടപ്പിച്ചു

ABOUT THE AUTHOR

...view details