പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ജില്ലാ നേതൃയോഗം പാലക്കാട് ചേർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ , പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലാ നേതൃയോഗം ചേർന്ന് യുഡിഎഫ്
അഴിമതിക്കാരുടെ സങ്കേതമായി മാറിയ എൽഡിഎഫിനെതിരെ ഉയർന്ന വിജയ പ്രതീക്ഷയാണ് യുഡിഎഫിനുള്ളതെന്ന് നേതാക്കൾ പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലാ നേതൃയോഗം ചേർന്ന് യുഡിഎഫ്
യുഡിഎഫ് തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്നും അഴിമതിക്കാരുടെ സങ്കേതമായി എൽഡിഎഫ് മാറിയെന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു. ഡിസംബർ പത്തിനാണ് പാലക്കാട് തെരഞ്ഞെടുപ്പ് നടക്കുക. ജില്ലാ പഞ്ചായത്ത്, ഏഴു നഗരസഭകൾ, 13 ബ്ലോക്ക് പഞ്ചായത്തുകൾ, 88 ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ് ജില്ലയിലുള്ളത്.
Last Updated : Nov 6, 2020, 10:47 PM IST