പാലക്കാട് : പുതുവർഷത്തിൽ ജില്ലയിൽ ഇതുവരെ നടന്നത് നാല് കൊലപാതകങ്ങൾ. മൂന്ന് സംഭവങ്ങളിലായി രണ്ട് സ്‌ത്രീകളും രണ്ട് പുരുഷന്മാരുമാണ് കൊലചെയ്യപ്പെട്ടത്. ഈ മാസം ഏഴിനാണ് പെരുവെമ്പിലും ആലത്തൂരിലും വധങ്ങള്‍ നടന്നത്.
പെരുവെമ്പിൽ റോഡരികിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ സ്‌ത്രീയെ കണ്ടെത്തുകയായിരുന്നു. കൊടുവാൾകൊണ്ട് കഴുത്ത് പാതി അറുത്ത നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട ഭർത്താവിനായി തിരച്ചിൽ തുടരുകയാണ്.
ഏഴിനുതന്നെ ആലത്തൂർ തോണിപ്പാടം അമ്പാട്ടുപറമ്പിൽ അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ ബാപ്പുട്ടി (63) കൊല്ലപ്പെട്ടു. കമ്പിവടികൊണ്ട് തലയ്‌ക്കടിയേറ്റായിരുന്നു മരണം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അബ്ദുൾറഹ്മാൻ (55), മകൻ ഷാജഹാൻ (27) എന്നിവരെ അറസ്റ്റ് ചെയ്‌തു.
അബ്‌ദുള്‍ റഹ്മാന്‍റെ വീട്ടിലെ തൊഴുത്തിലെ പശുവിനെ കുളിപ്പിക്കുന്ന വെള്ളം ബാപ്പുട്ടിയുടെ വീടിനുമുന്നിലൂടെ ഒഴുകുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിനിടയാക്കിയത്. ഈ രണ്ട് കൊലപാതകങ്ങളുടെയും നടുക്കം മാറുന്നതിനുമുമ്പാണ് പുതുപ്പരിയാരം ഓട്ടൂർക്കാട്ടിലെ വീട്ടിൽ ദമ്പതികൾ കൊല്ലപ്പെട്ടത്.
ALSO READപുതുപ്പരിയാരം ഇരട്ട കൊലപാതകം : മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കുടുംബങ്ങളിലും അയൽക്കാർ തമ്മിലുമുണ്ടാകുന്ന ചെറിയ തർക്കങ്ങളും പ്രശ്‌നങ്ങളുമാണ് കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്. ചെറിയ തർക്കങ്ങളിൽപോലും ആയുധങ്ങളുമായാണ് ഏറ്റുമുട്ടൽ. കൊവിഡിന് ശേഷമുള്ള മാനസികസംഘർഷം അക്രമത്തിലേക്ക് നയിക്കുന്നുണ്ടെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
ഓരോ വർഷവും ശരാശരി 20 കൊലപാതകങ്ങളും 30 കൊലപാതക ശ്രമങ്ങളും ജില്ലയിൽ നടക്കുന്നുണ്ടെന്നാണ് കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ജില്ലയിലെ കൊലപാതകങ്ങള്‍
2017- 27
2018 - 19