പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാറിന്‍റെ കത്ത്. കഴിഞ്ഞ വർഷം ഒക്ടോബർ 31ന് പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിനാണ് ഒരു വർഷത്തിനു ശേഷം മറുപടി ലഭിച്ചത്.
വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് കത്തയച്ച് സർക്കാർ - കേരള സർക്കാർ
2019 ഒക്ടോബർ 31ന് പെൺകുട്ടികളുടെ അമ്മ അയച്ച കത്തിനാണ് ഒരു വർഷത്തിനു ശേഷം സർക്കാർ മറുപടി നൽകിയത്.
വാളയാർ പെൺകുട്ടികളുടെ അമ്മക്ക് കത്തയച്ച് സർക്കാർ
പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ പോയിട്ടുണ്ടെന്നും പ്രോസിക്യൂട്ടറെ തൽസ്ഥാനത്ത് നിന്ന് നീക്കിയെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തിയിട്ടുണ്ട്. റിപ്പോർട്ടിൻമേൽ തുടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.