പാലക്കാട്: ധോണിയില്‍ ഇറങ്ങിയ പുലി കുടുങ്ങി. വെട്ടംതടത്തില്‍ വീട്ടില്‍ ടിജി മാണിയുടെ വീട്ടില്‍ വനംവകുപ്പ് സ്ഥാപിച്ച കുട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയ്‌ക്കാണ് പുലി കുടുങ്ങിയത്. തുടര്‍ന്ന് പുലിയെ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റിയതായി വനം വകുപ്പ് അറിയിച്ചു. പ്രദേശവാസിയായ ലിജിയുടെ വീട്ടിലെത്തിയ പുലി ഇന്നലെ കോഴിയെ പിടിച്ചിരുന്നു.
പാലക്കാട് ധോണിയെ വിറപ്പിച്ച പുലി കെണിയില്‍ കുടുങ്ങി; ആശങ്കയ്ക്ക് വിരാമം - പുലി കുടുങ്ങി
10 ദിവസത്തിനിടെ മൂന്നാം തവണയാണ് മേഖലയിൽ പുലി എത്തിയത്. ധോണിയിൽ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ 17 ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.
ധോണി വനമേഖലയിൽ ചുറ്റി കറങ്ങിയിരുന്ന പുലി അകത്തേതറ, പുതുപരിയാരം പഞ്ചായത്തിൽ ഭീതി പരത്തിയിരുന്നു. പ്രദേശത്തെ മുഴുവൻ നായകളെയും അകത്താക്കിയ പുലി ആടുമാടുകളെയും കൊന്നൊടുക്കി. ആനശല്യം രൂക്ഷമായ മലമ്പുഴ മണ്ഡലത്തിൽ പുലി, ചെന്നായ ശല്യവുമുണ്ട്. ഒരാഴ്ചയ്ക്കിടെ കവയിലും പൂക്കുണ്ടിലുമായി 14 ആടിനെ ചെന്നായ കൂട്ടം കടിച്ച് കൊന്നു. ധോണി ഭാഗത്ത് നാല് ആടുകളെ പുലി കൊന്നു. 10 ദിവസത്തിനിടെ മൂന്നാം തവണയാണ് മേഖലയിൽ പുലി എത്തിയത്. ധോണിയിൽ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ 17 ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.
Also Read: പുതുപ്പരിയാരത്ത് ആടിനെ പുലി കൊന്നു ; കോഴിയെ പിടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്