കേരളം

kerala

ETV Bharat / state

മണ്ണാർക്കാട് കോഴിക്കൂട്ടിലെ ഇരുമ്പ് വലയിൽ കൈകുരുങ്ങിയ പുലി ചത്തു - leopard

പുലർച്ചെ ഒരു മണിയോടെയാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Palakkad  പുലി കോഴിക്കൂട്ടിൽ കുടുങ്ങി  കോഴിക്കൂട്ടിലെ ഇരുമ്പ് വലയിൽ കൈകുരുങ്ങിയ പുലി  കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു  പുലി ചത്തു  മണ്ണാർക്കാട്  മണ്ണാർക്കാട് കോഴിക്കൂട്ടിൽ പുലി  കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു  leopard trapped in chicken coop dies  leopard trapped in mannarkkad chicken coop dies  മണ്ണാർക്കാട് കോഴിക്കൂട്ടിൽ പുലി  പുലി കുടുങ്ങി  വലയിൽ കൈ കുരുങ്ങി പുലി ചത്തു  leopard  leopard dies  leopard trapped in chicken coop  leopard  പുള്ളിപ്പുലി
പുലി ചത്തു

By

Published : Jan 29, 2023, 9:06 AM IST

പാലക്കാട്:മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. കോഴിക്കൂട്ടിലെ ഇരുമ്പ് വലയിൽ മണിക്കൂറുകളോളമാണ് പുലി കൈ കുരുങ്ങി കിടന്നത്. ഇത് തുടർന്ന് ഹൃദയാഘാതം ഉണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മണ്ണാർക്കാട് മേക്കളപ്പാറയിലെ ഫിലിപ്പിന്‍റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലർച്ചെ ഒരു മണിയോടെ പുലി കുടുങ്ങിയത്. വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ എത്തി മയക്കുവെടിവച്ച് പിടികൂടാനിരിക്കെയാണ് പുലി ചത്തത്. പുലിയുടെ വലയിൽ കുടുങ്ങിയ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ഇരുമ്പ് വല മുറിച്ചുമാറ്റി പുലിയുടെ ജഡം പുറത്തെത്തിച്ച് വനംവകുപ്പ് മറ്റ് നടപടികളിലേക്ക് കടന്നു. കോഴിക്കൂട്ടിലെ വലയിൽ ആറ് മണിക്കൂറിലധികം സമയമാണ് പുലി കുടുങ്ങിക്കിടന്നത്. കൈക്ക് പുറമേ ചുണ്ടിനും മുറിവേറ്റിറ്റുണ്ട്. ഇത് മരണകാരണമാകാൻ സാധ്യതയില്ലെങ്കിലും കൂടുതൽ സമയം ശരീരത്തിന്‍റെ ഭാരം വഹിച്ച് വലയിൽ കുടുങ്ങി കിടന്നതായിരിക്കാം ഹൃദയാഘാതത്തിനിടയാക്കിയതെന്ന് വനംവകുപ്പ് പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. പ്രദേശത്ത് മുമ്പും പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details