പാലക്കാട്: കല്ലടിക്കോട് മലയോര മേഖലയിൽ അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടി ചത്തു. കല്ലടിക്കോട് പറക്കലടിയിൽ കണ്ടെത്തിയ എട്ടുമാസം പ്രായമുള്ള പെൺപുലിക്കുട്ടിയാണ് ചത്തത്.
മലയിലേക്കുള്ള വഴിമധ്യേ പറക്കലടി മേഖലയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ അവശനിലയിൽ കണ്ട പുലിക്കുട്ടിയെ നാട്ടുകാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തിക്കുകയായിരുന്നു.