കേരളം

kerala

ETV Bharat / state

നാടിനെ വിറപ്പിച്ച പുലി വനം വകുപ്പിന്‍റെ കെണിയിൽ കുടുങ്ങി

നാട്ടുകാരുടെ ആവശ്യ പ്രകാരം കഴിഞ്ഞ ദിവസം ബേബി ഡാനിയൽ എന്നയാളുടെ വീട്ടുവളപ്പിൽ സ്ഥാപിച്ച കെണിയിൽ ആണ് പുലി കുടുങ്ങിയത്

By

Published : Nov 8, 2019, 12:10 PM IST

Updated : Nov 8, 2019, 2:43 PM IST

നാടിനെ വിറപ്പിച്ച് പുലി വനം വകുപ്പിന്‍റെ കെണിയിൽ കുടുങ്ങി

പാലക്കാട്:മണ്ണാർക്കാട് മൈലം പാടത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പുലിയുടെ ആക്രമണം രൂക്ഷമായപ്പോൾ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്.

നാടിനെ വിറപ്പിച്ച പുലി വനം വകുപ്പിന്‍റെ കെണിയിൽ കുടുങ്ങി

മൈലാമ്പാടം, പൊതാപ്പാടം, കണ്ടമംഗലം, മേക്കളപ്പാറ എന്നീ പ്രദേശങ്ങളിൽ വർഷങ്ങളായി കടുവ, പുലി എന്നിവയുടെ ശല്യം രൂക്ഷമായിരുന്നു. നാട്ടുകാരുടെ ആവശ്യ പ്രകാരം കഴിഞ്ഞ ദിവസം ബേബി ഡാനിയൽ എന്നയാളുടെ വീട്ടുവളപ്പിൽ സ്ഥാപിച്ച കെണിയിൽ ആണ് പുലി കുടുങ്ങിയത്. എന്നാൽ കൂട്ടിൽ അകപ്പെട്ട പുലിയെ ഇന്നേ വരെ ആരും കാണാത്തതാണ് എന്നും അതു കൊണ്ട് കടുവയുൾപ്പടെയുളളവയെ കൂടി പിടിക്കണമെന്നും ആണ് ജനങ്ങളുടെ ആവശ്യം.

Last Updated : Nov 8, 2019, 2:43 PM IST

ABOUT THE AUTHOR

...view details