പാലക്കാട്: പട്ടാമ്പി നഗരസഭയിൽ വി ഫോർ പട്ടാമ്പി കൂട്ടായ്മയുടെ പിന്തുണയോടെയുള്ള ഇടതു പക്ഷ സഖ്യം അധികാരത്തിൽ വന്നു. എൽഡിഎഫിലെ ഒ ലക്ഷ്മിക്കുട്ടിയെ നഗരസഭ ചെയർപേഴ്‌സൺ ആയി തെരഞ്ഞെടുത്തു. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട ടി.പി ഷാജിയും കൂട്ടരും ഉണ്ടാക്കിയ വി ഫോർ പട്ടാമ്പിക്ക് ആറ് സീറ്റും എൽഡിഎഫിന് പത്തും യുഡിഎഫിന് 11 ഉം എൻഡിഎക്ക് ഒരു സീറ്റുമാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്.
പട്ടാമ്പി നഗരസഭയിൽ ഇടതുപക്ഷ സഖ്യം അധികാരത്തിലെത്തി
തെരഞ്ഞെടുപ്പിൽ ആറ് സീറ്റ് നേടിയ വി ഫോർ പട്ടാമ്പി കൂട്ടായ്മയുടെ പിന്തുണയോടെയാണ് ഇടതു പക്ഷ സഖ്യം അധികാരത്തിലെത്തിയത്.
പട്ടാമ്പി നഗരസഭയിൽ ഇടതുപക്ഷ സഖ്യം അധികാരത്തിലെത്തി
പട്ടാമ്പിയിൽ കോൺഗ്രസിനുള്ളിലുള്ള തമ്മിലടിയാണ് വി ഫോർ പട്ടാമ്പി കൂട്ടായ്മ രൂപീകരണത്തിന് കാരണമായത്. ഇത് കണ്ടറിഞ്ഞ് കരുക്കൾ നീക്കിയാണ് ഇപ്പോൾ വി ഫോർ പട്ടാമ്പിയോടെ പിന്തുണയോടെ ഇടതുപക്ഷം നഗരസഭ ഭരണം പിടിച്ചെടുത്തത്. അതുകൊണ്ട് തന്നെ നഗരസഭ വൈസ് ചെയർമാൻ സ്ഥാനം വി ഫോർ പട്ടാമ്പി ചെയർമാൻ ടി പി ഷാജിക്ക് നൽകേണ്ടിവരും.