കേരളം

kerala

ETV Bharat / state

കുഴല്‍മന്ദം കാലിച്ചന്ത പ്രവര്‍ത്തനം പുനരാരംഭിച്ചു: നിയമാനുസരണമല്ലെന്ന് അധികൃതര്‍ - cattle market resumed operations news

സംസ്ഥാനത്തെ ഏറ്റവും വലിയ കന്നുകാലിച്ചന്തകളില്‍ ഒന്നായ കുഴല്‍മന്ദത്ത് നേരത്തെ ആയിരത്തിലധികം കന്നുകാലികള്‍ എത്താറുണ്ടായിരുന്നു

കാലിച്ചന്ത പ്രവര്‍ത്തനം പുനരാരംഭിച്ചു വാര്‍ത്ത  കുഴല്‍മന്ദം കാലിച്ചന്ത വിവാദം വാര്‍ത്ത  cattle market resumed operations news  kuzhalmandam cattle market controversy news
കാലിച്ചന്ത

By

Published : Jan 11, 2021, 3:22 AM IST

പാലക്കാട്:മാസങ്ങളായി അടച്ചിട്ട കുഴൽമന്ദം കാലിച്ചന്തയുടെ പ്രവർത്തനം പുനരാരംഭിച്ചു. അതേസമയം ചന്തയുടെ പ്രവർത്തനം നിയമാനുസരണമല്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ചന്തയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ചന്തയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പി​ന്‍റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ കന്നുകാലിച്ചന്തകളില്‍ ഒന്നാണ് കുഴല്‍മന്ദത്തേത്.

ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന കന്നുകാലികളെ കുഴല്‍മന്ദത്ത് നിന്നാണ് സംസ്ഥാനത്തെ മറ്റ് ചന്തകളിലേക്ക് കൊണ്ടു പോകാറുള്ളത്. നേരത്തെ ഇവിടെ ആയിരത്തിലധികം കന്നുകാലികള്‍ എത്താറുണ്ടായിരുന്നു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details