പാലക്കാട്:ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനഃരാരംഭിച്ചു. 65 സർവീസുകളാണ് ജില്ലയിൽ കെ.എസ്.ആർ.ടി.സി നടത്തുക. പാലക്കാട് - വടക്കഞ്ചേരി റൂട്ടിൽ രാവിലെ 6.45 മുതൽ വൈകീട്ട് 5.30 വരെ ഓരോ 15 മിനിറ്റിലും സര്‍വീസുണ്ട്. പാലക്കാട്-പട്ടാമ്പി റൂട്ടിലും രാവിലെ 6.30 മുതൽ വൈകീട്ട് അഞ്ചു വരെ- ഓരോ അഞ്ചര മണിക്കൂറിലും പാലക്കാട്-മണ്ണാർക്കാട് റൂട്ടിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ-ഓരോ അരമണിക്കൂറിലും സർവീസ് നടത്തുന്നുണ്ട്.
പാലക്കാട് കെ.എസ്.ആർ.ടി.സി സർവീസ് പുനഃരാരംഭിച്ചു - സർവീസ് പുനരാരംഭിച്ചു
65 സർവീസുകളാണ് ജില്ലയിൽ കെ.എസ്.ആർ.ടി.സി നടത്തുക.
പാലക്കാട് കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചു
മണ്ണാർക്കാട് നിന്ന് അട്ടപ്പാടി വഴി കോട്ടത്തറ വരെ രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെ ഒരു മണിക്കൂർ ഇടവിട്ട് സർവീസുണ്ട്. പാലക്കാട് - കൊല്ലങ്കോട് റൂട്ടിലും രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ച് വരെയും പാലക്കാട് - നെന്മാറ റൂട്ടിലും പാലക്കാട് - ചിറ്റൂർ റൂട്ടിലും രാവിലെ ഏഴു മുതൽ വൈകീട്ട് ആറ് വരെയും ഓരോ അരമണിക്കൂറിലും സർവ്വീസ് നടത്തുന്നുണ്ട്.
Last Updated : May 20, 2020, 1:56 PM IST