പാലക്കാട്:ജോലിക്കിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. എലപ്പുള്ളി എടക്കോട് സ്വദേശി പ്രേമകുമാർ(35)ആണ് മരിച്ചത്. കാവിൽപ്പാട് എൻഎസ്എസ് കരയോഗം ഓഫിസിനു സമീപത്തായിരുന്നു അപകടം.
കാറ്റിൽ വൈദ്യുതിലൈനുകൾ കൂട്ടിമുട്ടാതിരിക്കാൻ ലൈനുകൾക്കിടയിൽ ക്രോസ് ആംസ് ഘടിപ്പിക്കുമ്പോഴാണ് ഷോക്കേറ്റത്. ഉച്ചയ്ക്കുശേഷം വൈദ്യുതി ലൈൻ ഓഫ് ചെയ്തെന്ന് കെഎസ്ഇബി അറിയിച്ച ശേഷമാണ് പ്രേമകുമാറും മറ്റ് അഞ്ചുപേരും അറ്റകുറ്റപ്പണി തുടങ്ങിയത്. എന്നാൽ ഒരു ലൈൻ ഓഫായിരുന്നില്ലെന്നും ഇതിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണമെന്നും പ്രേമകുമാറിനൊപ്പമുണ്ടായിരുന്ന കരാർ ജീവനക്കാർ പറഞ്ഞു.