കേരളം

kerala

ETV Bharat / state

പട്ടാമ്പി സീറ്റിൽ മത്സരിക്കാനില്ലെന്ന് സി.പി.മുഹമ്മദ് - CP Mohammad

തന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി സി.പി.മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു

കെപിസിസി വൈസ് പ്രസിഡന്‍റ്‌  സി പി മുഹമ്മദ്  പാലക്കാട്  പട്ടാമ്പി സീറ്റ്‌  CP Mohammad  KPCC vice-president
പട്ടാമ്പി സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ്‌ സി.പി.മുഹമ്മദ്

By

Published : Mar 11, 2021, 12:41 PM IST

പാലക്കാട്‌:പട്ടാമ്പി സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ്‌ സി.പി. മുഹമ്മദ്. തന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി സി.പി.മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു. പട്ടാമ്പി ലീഗിന് വിട്ടുനല്‍കാനുള്ള ചര്‍ച്ചകള്‍ക്കിടെയാണ് സി.പി. മുഹമ്മദിന്‍റെ പിന്മാറ്റം.

സീറ്റിനെ സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് സി.പി. മുഹമ്മദ് തയാറായിട്ടില്ല. നാല് പേരുകളായിരുന്നു പട്ടാമ്പി മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നത്. ഇതില്‍ ഒന്നാമതായി പരിഗണിച്ചിരുന്നത് സി.പി. മുഹമ്മദിന്‍റെ പേര് തന്നെയായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് സി.പി. മുഹമ്മദ് തന്നെ അറിയിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details